സെന്‍സെക്സ് ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

മുംബൈ| WEBDUNIA|
PRO
PRO
ആഗോള വിപണികളിലെ ഉണര്‍വിന്‍റെ പ്രതിഫലനമായി ശക്തമായ കുതിപ്പ് പ്രകടിപ്പിച്ച മുംബൈ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സെന്‍സെക്സ് 282 പോയന്‍റ് ഉയര്‍ന്ന് 15,670 എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

രാവിലെ 61 പോയന്‍റ് ഉയര്‍ന്ന് 15,449 എന്ന നിലയിലായിരുന്നു വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ശക്തമായി മുന്നേറിയ സൂചിക ഒരു ഘട്ടത്തില്‍ 345 പോയന്‍റ് ഉയര്‍ച്ചയില്‍ 15,733 എന്ന നിലവരെയെത്തിയെങ്കിലും അവസാന വേളയില്‍ നേരിയ ഇടിവ് പ്രകടിപ്പിക്കുക യായിരുന്നു. ദേശീയ ഓഹരി സൂചികയിലും സമാന സ്ഥിതി പ്രകടമായിരുന്നു. ഒരു ഘട്ടത്തില്‍ 99 പോയന്‍റ് ഉയര്‍ന്ന നിഫ്റ്റി അവസാനം 65 പോയന്‍റ് ഉയര്‍ച്ചയില്‍ 4,636 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയില്‍ 1.5 ശതമാനത്തിന്‍റെയും ബിഎസ്ഇ സൂചികയില്‍ രണ്ട് ശതമാനത്തിന്‍റെയും ഉയര്‍ച്ചയാണ് ആഴ്ചയിലെ അവസാന സെഷനില്‍ അനുഭവപ്പെട്ടത്. ബിഎസ്ഇയില്‍ ഇന്ന് മൊത്തം വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണം നേട്ടം കണ്ടപ്പോള്‍ 1,299 എണ്ണം നഷ്ടത്തിലായി.

ഹിന്‍ഡാല്‍കൊ, ടാറ്റ മോട്ടോഴ്സ് (6.5%), ഒഎന്‍ജിസി (6%), എസ്ബിഐ (5%), ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (3%), റിലയന്‍സ്, ഐടിസി, സ്റ്റെര്‍ലൈറ്റ് (3% വീതം), എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഭെല്‍ (1 - 3% വീതം) എന്നിവയ്ക്ക് ഇന്നത്തെ വ്യാപാരത്തില്‍ നേട്ടം കാണാനായി.

അതേസമയം ഭാരതി എയര്‍ടെല്‍ (-3%), റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഹീറോ ഹോണ്ട (-2% വീതം), ഡിഎല്‍എഫ് (-1%) എന്നിവയ്ക്ക് ഇന്ന് നഷ്ടം നേരിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :