കൂടുതല്‍ സീറ്റ് ആരും പ്രതീക്ഷിക്കേണ്ട: പിള്ള

കൊല്ലം| WEBDUNIA| Last Modified വെള്ളി, 27 ഓഗസ്റ്റ് 2010 (18:21 IST)
വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ആരും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫ്‌ ജില്ലാ നേതൃയോഗത്തിനുശേഷം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ചു ജയിച്ചതോ തോറ്റതോ ആയ ഒരു സീറ്റും അവകാശപ്പെടാന്‍ യു ഡി എഫിലെ ഒരു കക്ഷിക്കും കഴിയില്ല.

പി ജെ ജോസഫ് വന്നതോടെ വലുതായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജോസഫും മാണിയും ലയിച്ചതിനെത്തുടര്‍ന്നു കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റു നല്‍കേണ്ടി വരില്ലേയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പിള്ള.

പാര്‍ട്ടിയുടെ വലിപ്പം കൂടിയെന്നു കരുതി കൂടുതല്‍ സീറ്റു കിട്ടുമെന്ന പ്രതീക്ഷ വേണ്ട. യുഡിഎഫ്‌ സംസ്ഥാന ഘടകത്തിന്‍റെ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു‌. എല്ലാ പഞ്ചായത്തിലും എല്ലാ കക്ഷിക്കും സീറ്റു കൊടുക്കാന്‍ കഴിയില്ല. ഓരോ കക്ഷിയുടെ പ്രാദേശിക സ്വാധീനം അനുസരിച്ചാണു പഞ്ചായത്ത്‌ ലെയ്സണ്‍ കമ്മിറ്റികള്‍ സീറ്റ്‌ വിഭജനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :