സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി. വി സുരേന്ദ്രന്‍ പിളളയ്ക്ക് വകുപ്പ് നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സി പി എം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ഏതെങ്കിലും ഒന്ന് സുരേന്ദ്രന്‍ പിളളയ്ക്ക് ലഭിച്ചേക്കും. സത്യപ്രതിജ്ഞാ തീയതി സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും.
ഏതു വകുപ്പ് ലഭിച്ചാലും തനിക്ക് സന്തോഷമാണെന്ന് വി സുരേന്ദ്രന്‍ പിള്ള എം എല്‍ എ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിന്‍റെ പൊതുവായ വികസനവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവാദിത്തം ഏല്പിച്ചാലും അത് ഏറ്റെടുത്ത് മുന്നോറ്റു പോകുമെന്നും പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുന്നണി വിട്ടപ്പോള്‍ ഒപ്പം നിന്നതിനുള്ള അംഗീകാരമായാണ് മന്ത്രിസ്ഥാനത്തെ കാണുന്നതെന്നും പിള്ള പറഞ്ഞു. എന്നാല്‍, ഇത് മുന്നണിയുടെ പ്രതിഫലം അല്ലെന്നും പ്രതിഫലം നല്കാന്‍ മാത്രം നിര്‍ണായക ഘട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.