പിള്ളയുടെ വകുപ്പിനെച്ചൊല്ലി തര്‍ക്കം

തിരുവനന്തപുരം| WEBDUNIA|
PRO
നിയുക്ത മന്ത്രി വി സുരേന്ദ്രന്‍ പിള്ളയുടെ വകുപ്പിനെച്ചൊല്ലി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തര്‍ക്കം. പി ജെ ജോസഫ് വഹിച്ചിരുന്ന പൊതുമരാമത്ത് വകുപ്പ് തന്നെ പിള്ളയ്ക്ക് നല്‍കണമെന്ന് സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം വാദിച്ചപ്പോള്‍ താരതമ്യേന അപ്രസക്തമായ സാമൂഹികക്ഷേമ വകുപ്പ് നല്‍കിയാല്‍ മതിയെന്നാണ് മറ്റൊരു വിഭാഗത്തിന്‍റെ നിര്‍ദേശം.

ഘടകകക്ഷികളുമായി കൂടിയാലോചിച്ച ശേഷമെ വകുപ്പിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കു എന്നാണ് സി പി എം നിലപാട്. ഇക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ ഘടകകക്ഷികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പി ജെ ജോസഫ് മന്ത്രിസ്ഥാനം രാജിവെച്ചതൊടെ ഈ വകുപ്പിന്‍റെ കൂടി അധിക ചുമതല ധനമന്ത്രി തോമസ് ഐസക് ആണ് ഇപ്പോള്‍ വഹിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ്‌ യോഗത്തിലാണ്‌ സുരേന്ദ്രന്‍ പിള്ളയ്ക്ക്‌ മന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം ഉണ്ടായത്‌.

നിലവില്‍ പി സി തോമസ് വിഭാഗത്തിന്റെ ഏക എം എല്‍ എ ആണ് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേന്ദ്രന്‍ പിള്ള.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :