മദനിയുടെ ജാമ്യം: കര്‍ണാടകത്തിന് നോട്ടീസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബാംഗൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസയച്ചു. നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ്‌ മാര്‍ക്കണ്ഡേയ കട്ജു, ജസ്റ്റിസ്‌ ഗ്യാന്‍സുധാ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ മഅദനി ഇപ്പോള്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്‌.

മദനിയുടെ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെതുടര്‍ന്നാണ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഗൂഢാലോചനയില്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും കര്‍ണാടക പൊലീസ്‌ ഹാജരാക്കിയിട്ടില്ലെന്ന്‌ മദനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :