ബിനായക് സെന്നിന്റെ ജാമ്യാപേക്ഷ തള്ളി

ബിലാസ്പൂര്‍| WEBDUNIA|
പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഡോ ബിനായക് സെന്നിന്‍റെയും കൂട്ടാളി നാരായണ്‍ സന്യാ‍ലിന്‍റെയും‌ ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ ടി പി ശര്‍മ, ആര്‍ എല്‍ ജന്‍‌വാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് റായ്പൂര്‍ വിചാരണ കോടതി ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കൊല്‍ക്കത്തക്കാരനായ വ്യാപാരി പിയൂഷ് ഗുഹ, നക്സല്‍ നേതാവ് നാരായണ്‍ സന്യാ‍ല്‍ എന്നിവര്‍ക്കൊപ്പമാണ് ഇദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്. അതേസമയം ജാമ്യാപേക്ഷ തള്ളുമെന്ന് അറിയാമായിരുന്നെന്നും തനിക്ക് നിരാശയൊന്നുമില്ലെന്നും ബിനായക് സെന്നിന്‍റെ മാതാവ് അനസൂയ സെന്‍ പറഞ്ഞു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അവിടെ നീതി ലഭിക്കുമെന്നുറപ്പാണെന്നും അനസൂയ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :