ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളിക്കുവേണ്ടിയെന്ന് പ്രവീണ്‍ വധക്കേസിലെ കൂട്ടുപ്രതി

Saswathikananda, Swami, Vellappalli, Praveen, Thushar, Sajeesh, ശാശ്വതീകാനന്ദ, സ്വാമി, വെള്ളാപ്പള്ളി, പ്രവീണ്‍, തുഷാര്‍, സജീഷ്
തിരുവനന്തപുരം| Last Updated: ബുധന്‍, 4 നവം‌ബര്‍ 2015 (21:54 IST)
സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും വേണ്ടിയാണെന്ന് പ്രവീണ്‍ വധക്കേസിലെ കൂട്ടുപ്രതി സജീഷ്. തന്നെയും കൊലപ്പെടുത്തുമെന്ന ഭയം മൂലമാണ് ഇത് പറയുന്നതെന്നും താന്‍ കൊല്ലപ്പെട്ടാല്‍ അതിന് ഉത്തരവാദികള്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും പ്രവീണ്‍ കൊലക്കേസിലെ മറ്റൊരു പ്രതിയായ പ്രിയനുമായിരിക്കുമെന്നും സജീഷ് പറയുന്നു. കൈരളി പീപ്പിള്‍ ചാനലാണ് സജീഷ് ഇക്കാര്യം പറയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

പ്രവീണ്‍ വധക്കേസില്‍ പെട്ട് ഏഴുവര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം സജീഷ് നടത്തിയ ഒരു വെളിപ്പെടുത്തലാണിത്. പ്രിയന്‍റെ അഭ്യര്‍ത്ഥനപ്രകാരമാണ് താന്‍ പ്രവീണിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതെന്ന് സജീഷ് പറയുന്നു. സജീഷ് വെളിപ്പെടുത്തിയതിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ഇതാണ്:

വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി പ്രിയന് വളരെ അടുപ്പമുണ്ട്. സ്വാമി ശാശ്വതികാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണ്. അന്ന് പ്രിയനൊപ്പം സഹായിയായി ഉണ്ടായിരുന്നത് പ്രവീണാണ്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണ് സ്വാമിയുടെ കൊലപാതകത്തിന്‍റെ സൂത്രധാരന്‍‌മാര്‍. ആ കേസിന്‍റെ സത്യാവസ്ഥകള്‍ അറിയാവുന്നതുകൊണ്ടാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. മദ്യപിച്ചുകഴിഞ്ഞാല്‍ പ്രവീണ്‍ ശാശ്വതീകാനന്ദയുടെ കൊലപാതകരഹസ്യങ്ങള്‍ പുറത്തുപറഞ്ഞേക്കുമെന്ന് ഭയന്നാണ് പ്രവീണിനെ കൊലപ്പെടുത്താന്‍ പ്രിയന്‍ തീരുമാനിച്ചത്. പ്രവീണിനെ കൊലപ്പെടുത്തിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് പ്രിയന്‍ പറഞ്ഞപ്പോഴാണ് പ്രിയന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ താന്‍ പ്രവീണിന്‍റെ കൊലപാതകത്തില്‍ പങ്കാളിയായതെന്നും സജീഷ് വെളിപ്പെടുത്തുന്നു.

പ്രവീണിനെ കൊലപ്പെടുത്താന്‍ സഹായിച്ചാല്‍ പിന്നീട് 10 ലക്ഷം രൂപ തരാമെന്ന് പ്രിയന്‍ പറഞ്ഞതായും സജീഷ് വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വെള്ളാപ്പള്ളിക്കും മകനും സഹായിക്കാന്‍ പറ്റില്ലെന്നും അങ്ങനെ സഹായിച്ചാല്‍ സംശയമുണ്ടാകുമെന്നും പിന്നീട് സഹായിക്കുമെന്നും പ്രിയന്‍ പറഞ്ഞതായി സജീഷ് പറയുന്നു. പ്രവീണിന്‍റെ കൊലപാതകം കഴിഞ്ഞിട്ട് ഏഴു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞിട്ടും 10 പൈസ പോലും സഹായമായി പ്രിയന്‍ നല്‍കിയില്ലെന്നും വിളിക്കുമ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതായും സജീഷ് പറയുന്നു. ആ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും സജീഷ് പറയുന്നു.

സജീഷിന്‍റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അയാള്‍ പറഞ്ഞത് സത്യമാവാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അഡ്വ. സി കെ വിദ്യാസാഗര്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :