കൊച്ചി|
Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (11:36 IST)
ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സ്വാമിയുടെ മരണത്തില്‍ ആരോപണവിധേയനായ പ്രിയന്‍.
ആരോപണം ഉന്നയിച്ച ശ്രീനാരായണ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് തെളിവുകൾ ഹാജരാക്കണമെന്നും ബിജുവിനേയും ചോദ്യം ചെയ്യണമെന്നും പ്രിയൻ ആവശ്യപ്പെട്ടു. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു.
നേരത്തെ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ഛിരുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ് പി
കെ മധുവിനാണ് അന്വേഷണ ചുമതല.