വീട്ടമ്മയെ വീട്ടുജോലിക്കാരന്‍ കുത്തിക്കൊന്നു

നീലേശ്വരം| WEBDUNIA| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2012 (11:45 IST)
വീട്ടുജോലിക്കാരന്റെ കുത്തേറ്റ് മരിച്ചു. മടിക്കൈ കൂലാംതോടിലെ രാജേന്ദ്രന്റെ ഭാര്യ ജിഷയാണ്‌ (25) വീട്ടുജോലിക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി മദനന്റെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കുത്തേറ്റ ജിഷ മംഗലാപുരം ആശുപത്രിയിലേക്ക്‌ കൊണ്ടുപോകും വഴി പത്ത്‌ മണിയോടെയാണ്‌ മരണമടഞ്ഞത്‌. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.

രാജേന്ദ്രന്റെ പിതാവ്‌ രോഗിയായ കണ്ണന്‍ നായരെ പരിചരിക്കാനായാണ് മദനനെ ജോലിക്ക് വച്ചിരുന്നത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് മദനന്‍ ആക്രമണം നടത്തിയത്. പൊടുന്നനെ വൈദ്യുതബന്ധം വിഛേദിക്കപ്പെട്ടതോടെ അമ്പരന്നുനിന്ന ജിഷയുടെ കഴുത്തില്‍ തലങ്ങും വിലങ്ങും മദനന്‍ കുത്തുകയായിരുന്നു. ജിഷയും സഹോദരന്റെ ഭാര്യ ലേഖയും കണ്ണന്‍നായരും മാത്രമാണ്‌ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്‌. മദനനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :