അദ്നാന്‍ പത്രവാല വധം: പ്രതികളെ വെറുതെ വിട്ടു

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ അദ്നാന്‍ പത്രവാല എന്ന പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ടു. മലയാളിയായ സുജിത് നായര്‍, ആയുഷ് ഭട്ട്, ഖിമേഷ് അംബാവട്ട്, രാജീവ് ധാരിയ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. മുംബൈ സെഷന്‍സ് കോടതിയാണ് ഇവരെ വെറുതെവിട്ടത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സാഹചര്യതെളിവുകള്‍ മാത്രമാണുളളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടതായി അദ്നാന്റെ പിതാവ് പ്രതികരിച്ചു.

2007 ഓഗസ്റ്റ് 19-നാണ് വ്യവസായിയുടെ പുത്രനായ അദ്നാന്‍ പത്രവാലയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പണത്തിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അദ്നാനെ കൊലപ്പെടുത്തി എന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :