വീട്ടമ്മയുടെ മൃതദേഹം കട്ടിലില്‍ കത്തിക്കരിഞ്ഞനിലയില്‍

വെള്ളറട| WEBDUNIA| Last Modified വ്യാഴം, 21 ഫെബ്രുവരി 2013 (10:30 IST)
PRO
PRO
വീട്ടമ്മയുടെ മൃതദേഹം കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുടയില്‍ കരിക്കാമണ്‍കോട്‌ അയണിക്കാല റോഡരികത്തുവീട്ടില്‍ ഓമന(72) യുടെ മൃതദേഹമാണ്‌ കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാല്‍ ഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്.

ഓമന ചെയ്തതാണെന്ന്‌ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ സുലോചനന്‍ പറയുന്നു. ഞായറാഴ്ചയാണ്‌ ഓമനയെ താന്‍ കണ്ടതെന്നും ചൊവ്വാഴ്ച രാവിലെ വീടുപൂട്ടിക്കിടന്നതിനാലാണ്‌ പൊലീസിനെ അറിയിച്ചെതെന്നും സുലോചനന്‍ പറയുന്നു.

മൃതശരീരത്തിനൊപ്പം പഴംതുണികള്‍ ഉരുകിയ നിലയിലും വിറകുകഷണങ്ങള്‍ കത്തിതീര്‍ന്ന നിലയിലും കാണപ്പെട്ടു. അതേസമയം, മൃതദേഹം കത്തുന്ന മണമൊന്നും ആര്‍ക്കും അറിയാനായില്ല. തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും ഉച്ചഭാഷിണികളുടെ ശബ്ദവും സുഗന്ധദ്രവങ്ങളുടെ മണവും കാരണമാകാം ശരീരം കത്തിയത്‌ ആറും അറിയാതെപോയതെന്നും സുലോചനന്‍ പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിരലടയാള വിദഗ്ധരും രാസ പരിശോധന വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചുപോയ ഓമന പലവീടുകളിലും ജോലിക്കു നിന്നു സമ്പാദിച്ച പണമുപയോഗിച്ച്‌ വാങ്ങിയ സ്ഥലത്താണ്‌ വീടുകെട്ടി താമസിച്ചുവന്നിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :