വി പി ആര്‍ പാര്‍ട്ടിയുമായി ഇടയുന്നു?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ ആര്‍ എസ് പിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ചവറ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മന്ത്രി എന്‍ കെ പ്രേമചന്ദ്രനെതിരെ വി പി ആര്‍ പ്രവര്‍ത്തിച്ചു എന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ തന്നെയാണ് ആരോപണം ഉയര്‍ന്നത്. ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ പാര്‍ട്ടി യോഗത്തില്‍ തുറന്ന് പറയുകയും ചെയ്തു. വി പി ആറിന്റെ ബന്ധുക്കളും എന്‍ കെ പ്രേമചന്ദ്രനെതിരെ പ്രവര്‍ത്തിച്ചതായി വ്യക്തമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വി പി ആറിനെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ പോലും വി പി ആര്‍ പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും ഒരു യോഗത്തില്‍ പോലും അദ്ദേഹം പ്രസംഗിക്കാന്‍ പോയില്ലെന്നും പാര്‍ട്ടി നേതാക്കള്‍ തുറന്നടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞ് ഒരു മുന്‍ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്ന് വി പി ആര്‍ പതിനഞ്ച് ലക്ഷം രൂപ വാങ്ങിയതായും ആരോപണം ഉയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :