കോളയില്‍ നിന്ന് നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ ബില്‍
തിരുവനന്തപുരം|
WEBDUNIA|
കൊക്കകോള കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്ലാച്ചിമട കോക്കക്കോള വിക്റ്റിംസ്- റിലീഫ് ആന്‍ഡ് കോംപെന്‍സേഷന്‍ ക്ലെയിം സ്പെഷ്യല്‍ ട്രൈബ്യൂണല്‍-2011 എന്ന് പേരിട്ട ബില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനാണു അവതരിപ്പിച്ചത്.
പാലക്കാട് പ്ലാച്ചിമടയില്‍ പരിസ്ഥിതി പ്രശ്നത്തിനിടയാക്കും വിധം മാലിന്യം തള്ളിയതിന് കൊക്കക്കോള്‍ക്ക കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു ബില്‍. ബില്ല് സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു.
ചെയര്‍മാന്‍, ഭരണ നിര്‍വഹണ അംഗം, വിദഗ്ധ സമിതിയംഗം എന്നിവരുള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലിനാണു രൂപം നല്‍കുക.