വിഴിഞ്ഞത്ത് ബോംബേറില്‍ തലയ്ക്കു പരുക്കേറ്റ യുവാവ് മരിച്ചു

വിഴിഞ്ഞം| WEBDUNIA| Last Modified ശനി, 27 ഏപ്രില്‍ 2013 (11:01 IST)
PRO
ബോംബേറില്‍ തലയ്ക്കു പരിക്കേറ്റ യുവാവ് മരിച്ചു. വിഴിഞ്ഞം കടക്കുളം കോളനിയില്‍ പരേതനായ ക്ളമന്‍റ് ബെന്‍സന്‍െറ മകന്‍ വിനോദ് എന്ന ഷൈജുവാണ് (25) മരിച്ചത്.

തലക്ക് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറില്‍ മത്സ്യഷെഡില്‍ ഉറങ്ങുകയായിരുന്ന ഷൈജുവിന്റെ തലയ്ക്ക് പള്ളിത്തുറ പുരയിടം സ്വദേശി എഡ്വി (30)നാണ് ബോംബെറിഞ്ഞത്.

സഹോദരന്റെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയില്‍ ബോംബ് വച്ച് പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :