രണ്ട് വൃക്കകളും തകരാറിലായ യുവാവ് കനിവ് തേടുന്നു

പെരിങ്ങോം| WEBDUNIA|
PRO
രണ്ട് വൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. കണ്ണൂര്‍ ജില്ലയിലെ വയക്കര പഞ്ചായത്തില്‍ ഉമ്മറപ്പൊയിലിലെ കുന്നത്ത് കൃഷ്ണന്‍ - പി കെ ചെല്ലമ്മ ദമ്പതികളുടെ മകന്‍ കെ ഷിജിത്ത് (24) ആണ് ചികിത്സാസഹായം തേടുന്നത്.

ഇരുവൃക്കകളും തകരാറിലായ ഷിജിത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഴ്ചയില്‍ രണ്ട് പ്രാവശ്യം മംഗലാപുരം ഫാ. മുള്ളേഴ്സ് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുവരികയാണ്. പക്ഷേ ഇനി ഡയാലിസിസ് കൊണ്ടു പ്രയോജനമില്ലെന്നും വൃക്ക മാറ്റിവയ്ക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ഗുണകരമാകൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

15 ലക്ഷം രൂപയോളമാണ് വൃക്ക മാറ്റിവയ്ക്കലിന് ചെലവാകുക. പക്ഷേ ഇപ്പോള്‍ തന്നെ സാമ്പത്തിക ബാധ്യതയിലായ ഷിജിത്തിന്റെ കുടുംബം ഇത്രയും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണ്.
ഷിജിത്തിന്റെ ചികിത്സാച്ചിലവിന് പണം കണ്ടെത്താന്‍ പി കരുണാകരന്‍ എം പി, സി കൃഷ്ണന്‍ എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് പി വി തമ്പാന്‍ എന്നിവര്‍ രക്ഷാധികാരികളായി ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നളിനി ചെയര്‍മാനായും കെ കെ ഗിരീഷ് കുമാര്‍ കണ്‍വീനറുമായിട്ടുള്ള കമ്മിറ്റിയുടെ പേരില്‍ പെരിങ്ങോം സിന്‍ഡിക്കേറ്റ് ബാങ്കില്‍ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ - 42402200043150. ഐ എഫ് എസ് സി കോഡ് - എസ് വൈ എന്‍ ബി 0004240 ( വിലാസം - നളിനി പി, ചെയര്‍മാന്‍, കെ ഷിജിത്ത് ചികിത്സാസഹായ കമ്മിറ്റി, പെരിങ്ങോം (പി ഒ), പയ്യന്നൂര്‍, കണ്ണൂര്‍, പിന്‍ - 670307. ഫോണ്‍: ചെയര്‍മാന്‍ - 09946440715, കണ്‍വീനര്‍ - 9746543696)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :