ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ യുവാവ് ഭാര്യയെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി കര്‍കര്‍ദൂമ മെട്രോ സ്റ്റേഷനില്‍ യുവാവ് ഭാര്യയെ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയ്ക്കും ഭാര്യാ പിതാവിനും നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ഭാര്യാപിതാവ് ഗുരുതരാവസ്ഥയിലാണ്. വെടിവച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയും പിതാവും സ്റ്റേഷനിലെ എസ്കലേറ്ററില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിന്നില്‍ നിന്ന് വെടിയുതിര്‍ത്തത്. ചുവന്ന ആള്‍ട്ടോ കാറില്‍ ആണ് ഇയാള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു ഡബിള്‍ ബാരല്‍ ഗണ്‍ പൊലീസ് കണ്ടെടുത്തു.

കുടുംബവഴക്കാണ് വെടിവയ്പ്പിന് കാരണം എന്നാണ് നിഗമനം.

രാവിലെ ദക്ഷിണ ഡല്‍ഹിയിലെ ഫാംഹൗസിലുണ്ടായ വെടിവയ്പില്‍ ബിഎസ്പി നേതാവ് കൊല്ലപ്പെട്ടിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദീപക് ഭരദ്വാജ് ആണ് വെടിയേറ്റു മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :