കോഴിക്കോട് റെയില്‍വെ ട്രാക്കിന് സമീപം പിഞ്ചുകുഞ്ഞിന്റെ ജഡം. കോഴിക്കോട് ഫാറൂഖിനടുത്താണ് ആറ് മാസം പ്രായമായ കുഞ്ഞിനെ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞതാണെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് ഫാറൂഖ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.