ബസിനു നേരെ വെടിവയ്പ്പ്; 18 മരണം

റാവല്‍പിണ്ടി| WEBDUNIA| Last Modified ചൊവ്വ, 28 ഫെബ്രുവരി 2012 (17:52 IST)
PRO
PRO
പാകിസ്ഥാനില്‍ ബസിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ബസില്‍ സഞ്ചരിക്കുകയായിരുന്ന 18 പേരെ തോക്കുധാരികള്‍ വെടിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ഖൈബര്‍ പഖ് തൂങ്ക്വ പ്രവിശ്യയിലെ കൊഹിസ്ഥാന്‍ മേഖലയിലായിരുന്നു വെടിവയ്പ്പ്. താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമാണ് ഇവിടം. റാവല്‍പിണ്ടിയില്‍ നിന്ന് ഗില്‍ഗിറ്റിലേക്ക് പോയ ബസിലെ യാത്രക്കാരാണ് കൊല്ലപ്പെട്ടത്.

യാത്രക്കാരായ ഷിയാ വിഭാഗക്കാര്‍ക്ക് നേരെ സുന്നി വിഭാഗമാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :