കൊല്ലങ്കോട്|
WEBDUNIA|
Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (10:58 IST)
വനത്തില്‍ കയറി പുള്ളിപ്പുലിയെ വെടിവച്ചുകൊന്നകേസിലെ പ്രതികള്‍ക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. അയിലൂര്‍ ഒലിപ്പാറ സ്വദേശികളായ മൂസക്കുട്ടിയുടെ മകന്‍ നാല്‍പ്പത്തൊടി ബഷീര്‍(40), അലിയോട്ടിയില്‍ പൗലോസിന്റെ മകന്‍ കുഞ്ഞുമോന്‍,കൃഷ്ണന്റെ മകന്‍ നാരായണന്‍ (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ആറുവര്‍ഷംവീതം കഠിനതടവും 5000രൂപവീതം പിഴയുമാണ് ശിക്ഷ. ആലത്തൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എം ആര്‍ ശശിയാണ് ശിക്ഷ വിധിച്ചത്. 2002 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.