രാജീവ് ഗാന്ധി വധക്കേസ്: വധശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്
കോട്ടയം: |
WEBDUNIA|
PTI
PTI
രാജീവ് ഗാന്ധി വധക്കേസില്‍ ഘാതകരുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. പ്രതികള്‍ ഇതിനകം തന്നെ 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ജീവപര്യന്തത്തേക്കാള്‍ വലിയ ശിക്ഷ അവര്‍ അനുഭവിച്ചു കഴിഞ്ഞു. ഇവരെ തൂക്കിലേറ്റിയാല്‍ ഇരട്ടി ശിക്ഷ നല്കുകയായിരിക്കും.
ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് വ്യക്തമാക്കി. രാഷ്ട്രപതി ഇടപെട്ട് വധശിക്ഷ റദ്ദാക്കണമെന്നും ജസ്റ്റീസ് തോമസ് പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജസ്റ്റിസ് തോമസ്.
പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കാതെയാണ് അന്ന് വിധി പറഞ്ഞതെന്ന് ജസ്റ്റിസ് തോമസ് കൂട്ടിച്ചേര്‍ത്തു.