മുഖ്യന്റെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി തൂങ്ങി മരിച്ച നിലയില്‍
കോട്ടയം: |
WEBDUNIA|
Last Modified തിങ്കള്‍, 4 ഫെബ്രുവരി 2013 (19:50 IST)
PRO
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പി എ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി കുഴിമറ്റം കുറ്റിക്കല്‍ സുനിലിനെയാണ് (35) കോട്ടയത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുത്തുകാരനാണ് എന്നാണ് മുറിയെടുക്കുമ്പോള്‍ ലോഡ്ജില്‍ പറഞ്ഞിരുന്നത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.