മലപ്പുറത്ത് അപകടത്തില്‍പ്പെട്ടത് ‘കൊലയാളി ബസ്‘; ഇതു വരെ കൊന്നത് 20 പേരെ!

മലപ്പുറം| WEBDUNIA|
PRO
PRO
മലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടുപേരുടെ മരണത്തിനിടയാക്കിയത് ‘കൊലയാളി ബസ്’. ബസിനെക്കുറിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. ഈ ബസ് ഉണ്ടാക്കിയ വിവിധ അപകടങ്ങളില്‍ ഇതുവരെ ഇരുപതോളം പേര്‍ മരിച്ചുവെന്നതാണ് പ്രധാന പരാതി. അമിതവേഗമാണ് ഇതിനു കാരണമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒന്നര മണിക്കൂര്‍ റണ്ണിംഗ് ടൈമുള്ള കോഴിക്കോട് - തിരൂര്‍ റൂട്ടില്‍ ഈ ബസ് അമ്പത് മിനിറ്റുകൊണ്ടാണ് ഓട്ടം പൂര്‍ത്തിയാക്കുക. ഇതുമൂ‍ലം മറ്റ് ബസ് ജീവനക്കാരുമായി തര്‍ക്കം പതിവാണ്. ഈ ബസിന്റെ മരണപ്പാച്ചില്‍ മേഖലയില്‍ കുപ്രസിദ്ധമാണ്. അതുകൊണ്ടുതന്നെയാണ് നാട്ടുകാര്‍ അപകടത്തിന് ശേഷം രോക്ഷാകുലരായതും ബസ് കത്തിച്ചത്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ബസ് സര്‍വീസ് നടത്തിയിരുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം മലപ്പുറം താനൂരില്‍ തന്നെ രണ്ടുപേര്‍ ഈ ബസ് ഇടിച്ച് മരിച്ചിരുന്നു. കോഴിക്കോട് മീഞ്ചന്തയിലെ വെയ്റ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി ഇതേ ബസ് രണ്ടുപേരെ കൊലപ്പെടുത്തി. പിന്നീട് മലപ്പുറം തിരൂരില്‍ ബൈക്ക് യാത്രികനായ നൗഫലും നടുവക്കുടിയില്‍ കാല്‍നടയാത്രക്കാരനും ഈ ബസിന്റെ അമിത വേഗതയില്‍ ജീവന്‍ നഷ്ടമായി. ഓരോ അപകടത്തിന് ശേഷവും ബസിന്റെ പെര്‍മിറ്റ് അധികൃതര്‍ റദ്ദാക്കാറുണ്ട്. മറ്റൊരുപേരില്‍ പെര്‍മിറ്റ് വാങ്ങി ബസ് ഉടമകള്‍ വീണ്ടും ബസ് നിരത്തിലിറക്കുകയാണ് പതിവ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :