പുതിയ മദ്യനയ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതി നടപടിക്കെതിരെ നെടുമങ്ങാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിനുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാത്തതെന്ന് ആരാഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സുകള്‍ക്ക് നിബന്ധന ഏര്‍പ്പെടുത്തിയതും ബാറുകള്‍ക്ക് ദൂരപരിധി ഏര്‍പ്പെടുത്തിയതുമായ വ്യവസ്ഥകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
വ്യവസ്ഥകള്‍ വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ശാസ്ത്രീയമായ രീതിയിലല്ല വ്യവസ്ഥകളുണ്ടാക്കിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.