മദ്യപിച്ച് ഡ്യൂട്ടി നോക്കുന്നതിനിടെ ജില്ലാ പോലീസ് ചീഫിന്റെ പിടിയിലായ കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബുരാജിനു സസ്പെന്ഷന്. ജില്ലാ പോലീസ് ചീഫ് നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടയാണ് ബാബുരാജിനെ പിടികൂടിയത്. ഇയാളെ കോയിപ്രം സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
എസ്പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐയെ സസ്പെന്റു ചെയ്തത്. ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ ചില പോലീസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നതായുള്ള വ്യാപക പരാതി നിലനില്‍ക്കെയാണ് എസ്പിയുടെ മിന്നല്‍ പരിശോധന നടന്നത്.
എസ്പി പി വിമലാദിത്യ കോയിപ്രം പോലീസ് സ്റ്റേഷനിലേക്ക് വരുമ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് ശ്രദ്ധയില്‍പെട്ടു. ഈ സമയം കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ബാബുരാജും മറ്റ് പോലീസുകാരും ജീപ്പ്പിലുണ്ടായിരുന്നു.
സംശയം തോന്നിയ എസ് പി ബാബുരാജിനെ കടവില്‍ മിന്നല്‍ പരിശോധന നടത്താന്‍ വേണ്ടി ജീപ്പില്‍ കയറാന്‍ പറഞ്ഞു. തുടര്‍ന്ന് ഈയാളുടെ സംസാരത്തില്‍ നിന്നാണ് മദ്യപിച്ചതായി തെളിഞ്ഞത്. കോയിപ്രം സ്റ്റേഷനിലെത്തിച്ചെങ്കിലും ബാബുരാജ് പിന്‍ഭാഗത്തുകൂടി ഓടിരക്ഷപെടുകയായിരുന്നു.