പഞ്ചാബിലെ തന്‍ തരനില്‍ കര്‍ഷകരുടെ പ്രക്ഷോഭം നിയന്ത്രിക്കാര്‍ ശ്രമിക്കുന്നതിനിടെ എഎസ്ഐ മരിച്ചു. ഇന്ധന വര്‍ധനയ്ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ജെയോബാല ഗ്രാമത്തില്‍ വച്ച് എഎസ്ഐയുടെ വാഹനം തടഞ്ഞ കര്‍ഷകര്‍ ആക്രമണത്തിന് മുതിര്‍ന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
പ്രതിഷേധക്കാര്‍ എഎസ്ഐയെ തല്ലിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് എന്ന് ആരോപണമുണ്ട്. അതേസമയം മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്.