മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപം: എന്‍ എസ് എസ്

ക്ഷേത്രങ്ങളില്‍ നടക്കുന്ന മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍ എസ് എസ്. അനുവാദമില്ലാതെ വെടിക്കെട്ട് നടത്തിയാല്‍ ഇതിനെതിരെ കര്‍ശനനടപടി വേണം. ക്ഷേത്രങ്ങളില്‍ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് അപകടരഹിതമാക്കണം. ഇത് അനുസരിക്ക

 എന്‍ എസ് എസ്, ബി ജെ പി, കുമ്മനം രാജശേഖരൻ NSS, BJP, Kummanam Rajashekharan
rahul balan| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (20:13 IST)
ക്ഷേത്രങ്ങളില്‍ നടക്കുന്ന മത്സരവെടിക്കെട്ടും ആനക്കമ്പവും നാടിന് ശാപമാണെന്ന് എന്‍ എസ് എസ്.
അനുവാദമില്ലാതെ വെടിക്കെട്ട് നടത്തിയാല്‍ ഇതിനെതിരെ കര്‍ശനനടപടി വേണം. ക്ഷേത്രങ്ങളില്‍
ആചാരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ട് അപകടരഹിതമാക്കണം. ഇത് അനുസരിക്കാത്തവരെ നിലയ്ക്കു നിര്‍ത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നും എന്‍ എസ് എസ് ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളിൽ വെടിക്കെട്ടും എഴുന്നെള്ളിപ്പും നടത്തുന്നതിൽ പുനരാലോചന വേണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എന്നാൽ പെട്ടെന്ന് നിരോധനം അടിച്ചേൽപ്പിക്കരുത്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡുകളും മതാചാര്യന്മാരുമാണെന്നും കുമ്മനം പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :