ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ച്‌ സമൂഹത്തെ വിഭജിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: സോണിയ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തുന്നുയെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി

ദിസ്‌പൂര്‍, നരേന്ദ്ര മോദി, സോണിയ ഗാന്ധി, ബി ജെ പി, കോണ്‍ഗ്രസ് dispur, narendramodi, sonia gandi, BJP, congress
ദിസ്‌പൂര്‍| സജിത്ത്| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (08:23 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്തുന്നുയെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെക്കുറിച്ച്‌ വലിയ കാര്യങ്ങള്‍ പറയുകയും വിദേശരാജ്യങ്ങളില്‍ പരസ്‌പരം കെട്ടിപ്പിടിക്കുകയും ചെയ്യുന്ന മോദി തിരികെ നാട്ടിലെത്തുന്ന വേളയില്‍ വിദ്വേഷം വളര്‍ത്താനാണ്‌ ശ്രമിക്കുന്നതെന്ന്‌ സോണിയ കൂട്ടിച്ചേര്‍ത്തു. അസമിലെ തെരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്‍. കൂടാതെ, ബി ജെ പിയുടെ വര്‍ഗീയ രാഷ്‌ട്രീയത്തില്‍ അസമിലെ ജനങ്ങള്‍ ജഗ്രത പാലിക്കണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ച്‌ സമൂഹത്തെ വിഭജിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. വളരെ സ്‌നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്ന അസമിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്‌ ബി ജെ പി ചെയ്യുന്നത്. കൂടാതെ, അസാമിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നുയെന്നും സോണിയ ആരോപിച്ചു.

നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം മോദി മറന്നുപോയെന്നും അരുണാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനാണ്‌ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :