മകന്‍ അമ്മയെ കമ്പിവടിക്ക് അടിച്ച് കൊന്നു

പത്തനംതിട്ട| WEBDUNIA| Last Modified ശനി, 28 സെപ്‌റ്റംബര്‍ 2013 (11:59 IST)
PRO
മകന്റെ അടിയേറ്റ് മരിച്ചു. തിരുവല്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തിരുവല്ല കുറ്റൂര്‍ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപവാസിയായ കുഞ്ഞമ്മ (65)യാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന ഇവരുടെ രണ്ടാമത്തെ മകന്‍ ധര്‍മ്മജനെ പൊലീസ് അറസ്റ്റ് ചെയ്തു .

മുഴുമദ്യപാനിയായ ധര്‍മ്മജന്‍ ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കമ്പി വടികൊണ്ടുള്ള മര്‍ദ്ദനത്തില്‍ അവശയായ കുഞ്ഞമ്മയെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന് ഇവര്‍ കുഞ്ഞമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഗുണ്ടയായ ധര്‍മ്മജന്‍ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളുടെ പീഡനം സഹിക്കവയ്യാതെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. കുഞ്ഞമ്മയും ധര്‍മ്മജനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :