പരാതികിട്ടിയ ഉടനെ പൊലിസ് വീട്ടില്‍നിന്നും ഉടമയെ കസ്റ്റഡിയിലെടുത്തു. ഉടമയെ സ്റ്റേഷനിലെത്തിച്ചതോടെ സമുദായസംഘടനാ നേതാക്കളും ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ബേക്കറി ഉടമക്കായി പൊലിസില്‍ സമ്മര്‍ദ്ദം ചെലുത്തി.
രണ്ടുവര്‍ഷമായി ഇവിടെ ജോലിചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ സെപ്തംബറില്‍ 18വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം രണ്ടുമാസം മുമ്പ് സ്വദേശത്തായിരുന്നു. ശേഷം ഭര്‍ത്താവുമൊന്നിച്ചു വീണ്ടും ജോലിക്കെത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസമാണ് പീഡനമുണ്ടായത്.
ഇതോടെ ജോലിയവസാനിപ്പിച്ചു നാട്ടിലേക്കു പോവാന്‍ കുടിശ്ശികയുള്ള കൂലിചോദിച്ചപ്പോള്‍ 8,600 രൂപ ബാക്കി നിര്‍ത്തി 4,000 രൂപ മാത്രമാണ് നല്‍കിയതെന്നു യുവതി പറഞ്ഞു. തുടര്‍ന്നാണിവര്‍ പോലിസില്‍ പരാതിയുമായെത്തിയത്.
പതിവ് പോലെ ആദ്യം കേസന്വേഷണം ഊര്‍ജ്ജിതമാക്കിയ പോലിസ് തുടര്‍ന്നു നിലപാടുമാറ്റി. യുവതിയെ വൈദ്യപരിശോധനയ്ക്കു പോലും വിധേയമാക്കിയില്ല. പരാതിക്കാര്‍ അന്യസംസ്ഥാനക്കാരായതിനാല്‍ അവര്‍ക്കുവേണ്ടി ഇടപെടാന്‍ ആരുമുണ്ടായില്ല. ഏകദേശം മൂന്നുമണിയോടെ ബാക്കി പണംകൂടി നല്‍കി പരാതിക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു ട്രെയിന്‍ കയറ്റിവിടുകയായിരുന്നു.