ബിജു രാധാകൃഷ്ണന് മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന് പത്ത്ലക്ഷം പാരിതോഷികം നല്കി?
കൊച്ചി|
WEBDUNIA|
PRO
സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് ഒരു സൂപ്പര്‍ താരത്തിന് 10 ലക്ഷം രൂപ പാരിതോഷികമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ടീം സോളാറിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനായിരുന്നു പാരിതോഷികമെന്നും കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്തു.
ബിജു രാധാകൃഷ്ണന്, സരിത എസ് നായര്‍, ശാലു മോനോന് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തലെന്നും തട്ടിപ്പില്‍ നിന്ന് ലഭിച്ച പണത്തില്‍ 70 ലക്ഷം രൂപ ശാലു മേനോന് മാത്രം നല്‍കിയതായും കൂടാതെ ചില ക്ഷേത്രങ്ങള്‍ക്ക് വന്‍ തുക സംഭാവനയായും കൈമാറിയെന്ന് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിജു പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളാര്‍ കമ്പനി ടെക്നിക്കല്‍ മാനേജര്‍ കൊടുങ്ങല്ലൂര്‍ മുങ്ങത്ത് വീട്ടില്‍ മണിമോനെ (35)യും അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.