ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ പി സി ജോര്‍ജും ടി എന്‍ പ്രതാപനും നിയമസഭയില്‍ തര്‍ക്കിച്ചു. തന്റെ മണ്ഡലത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ അനുവദിക്കണമെന്നായിരുന്നു പി സിയുടെ ആവശ്യം.
എന്നാല്‍ ബാറുകള്‍ കൂടുതലായി അനിവദിക്കാതിരിക്കാനുള്ള കരുത്ത് എക്സൈസ് മന്ത്രി കാണിക്കണമെന്ന് പ്രതാപന് പറഞ്ഞു. പി സി ജോര്‍ജുമാര്‍ വട്ടമിട്ട് വരുമെന്നും പ്രലോഭനത്തില്‍ മന്ത്രി വീഴരുതെന്നും പ്രതാപന് ഓര്‍മ്മിപ്പിച്ചു.