വിതയത്തില്‍ പിതാവിന്റെ കബറക്കം ഏപ്രില്‍ 10നുശേഷം

കൊച്ചി| WEBDUNIA|
ഇന്ന് കാലം ചെയ്ത സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ കബറടക്കം ഏപ്രില്‍ 10 നുശേഷം നടക്കും. കൊച്ചി സെന്റ്‌ മേരീസ്‌ ബസലിക്കയില്‍ ആയിരിക്കും കബറക്ക ചടങ്ങുകള്‍ നടക്കുക.

ലിസി ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം ഭൗതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയി‍ലേക്കു മാറ്റും. ഏപ്രില്‍ പത്തുവരെ അവിടെ സൂക്ഷിക്കും.

സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ബിഷപ്പുമാരും റോമില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ കബറടക്കം അവര്‍ മടങ്ങിവരുന്ന ഏപ്രില്‍ പത്തിനു ശേഷമാക്കിയിരിക്കുന്നത്‌.

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തെ തുടര്‍ന്ന്‌ കൂരിയ ബിഷപ്പ്‌ മാര്‍ ബോസ്കോ പുത്തൂറിനെ സീറോ മലബാര്‍ സഭയുടെ താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :