അടങ്ങാതെ 'പേമാരി'; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, രണ്ടിടത്ത് റെഡ് അലര്‍ട്ട്

കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും

Low Pressure in Bengal Sea
രേണുക വേണു| Last Modified വ്യാഴം, 18 ജൂലൈ 2024 (12:12 IST)
Low Pressure in Bengal Sea

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം, അറബിക്കടലിലെ വടക്കന്‍ കേരള തീരത്തെ ന്യുനമര്‍ദ്ദപാത്തി എന്നിവയുടെ സ്വാധീനത്തില്‍ കാലവര്‍ഷക്കാറ്റ് കേരള തീരത്ത് ശക്തമായി തുടരുന്നു. അതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴ / കാറ്റ് തുടരാന്‍ സാധ്യത. മലയോര മേഖലയില്‍ ജാഗ്രത. മറ്റ് ജില്ലകളില്‍ മഴ തുടരുമെങ്കിലും തീവ്രത ഇന്ന് രാത്രി / നാളെയോടെ കുറയാന്‍ സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :