1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High School student rape case

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്

High School student rape case
ആലപ്പുഴ മാന്നാര്‍ ചെന്നിത്തലയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് താന്‍ പീഡനം നേരിട്ട വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മാന്നാര്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. 
 
പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്. ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികള്‍ മദ്യം നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. 
 
പോക്‌സോ കേസ് പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആയതിനാല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
 
അടുത്ത ലേഖനം
പൊന്നാനിയില്‍ മലമ്പനി പടരുന്നു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാംപുകള്‍