ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (08:16 IST)

ഹൈക്കോടതി വിധിക്കെതിരെ ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ആണ് ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍ക്കു പുറമെ ഫോര്‍സ്റ്റാര്‍‍, ഹെറിറ്റേജ് ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുനസ്ഥാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലമ്പൂരിലെ റോസ് ഇന്‍റര്‍നാഷനല്‍, കണ്ണൂരിലെ സ്കൈപേള്‍, നൈല്‍ പ്ളാസ ബാറുകള്‍, തൃശൂരിലെ നിയ റീജന്‍സി എന്നീ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ബാര്‍ ഉടമകളുടെ ഹര്‍ജിയില്‍ തങ്ങളുടെ വാദം കേള്‍ക്കാതെ എന്തെങ്കിലും ഉത്തരവ് നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് സംസ്ഥാനസര്‍ക്കാര്‍ തടസ്സഹര്‍ജിയും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്‌ക്കുകയാണ് ലക്‌ഷ്യമെങ്കില്‍ 80 ശതമാനം മദ്യത്തിന്റെയും വില്‍പന നടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് അടച്ചുപൂട്ടേണ്ടതെന്ന് ബാറുടമകളുടെ ഹര്‍ജിയില്‍ പറയുന്നു.

ഫോര്‍സ്റ്റാര്‍ ഹോട്ടലുകളും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒരേ കാറ്റഗറിയിലാണ് വരുന്നതെന്ന് ബി സുരേന്ദ്രദാസ് കേസില്‍ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :