പാറ്റൂര്‍ ഭൂമിയിടപാട്: സുപ്രീംകോടതി ഹര്‍ജി തള്ളി

 പാറ്റൂര്‍ ഭൂമിയിടപാട് , എഫ്ഐആര്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (14:42 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പാറ്റൂര്‍ ഭൂമിയിടപാടുകേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സുപ്രീം കോടതിയിലും ലോകായുക്തയിലും ഒരേ സമയം ഒരേ ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

പാറ്റൂര്‍ ഭൂമിയിടപാടുകേസില്‍ ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പങ്കുണ്ടോയെന്ന് പരിശോധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലോകായുക്തക്കു മുന്നില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സുരക്ഷിതമായി വെക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :