അമ്പതിനായിരം രൂപ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും അതിനായി അയ്യായിരം രൂപ ചെലവ് വരുമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് കിട്ടുന്ന തുകയുമായി മുങ്ങുകയാണ് പതിവ്. ശനിയാഴ്ച രാവിലെ വാഴൂര്‍ തീര്ഥപാദപുരത്ത് തട്ടിപ്പിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്.
പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടമ്മ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. പള്ളിക്കത്തോട് എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്.