പുരുഷന്‍മാര്‍ കൈയാളിയിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് ഇനി സ്ത്രീകളുടെ അധീനതയില്‍

ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇനി വനിതകളും

പറവൂര്‍ ‍| AISWARYA| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (07:29 IST)
ബിവറേജസ് ഔട്ട്‌ലെറ്റില്‍ ഇനി വനിതകളുടെ സാന്നിധ്യം. ഇതുവരെ പുരുഷന്‍മാര്‍ മാത്രമാണ് ബിവറേജസ് ഔട്ട്‌ലെറ്റ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ എറണാകുളം പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പി.എസ്.സി.യുടെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈനി രാജീവിന് നിയമനം ലഭിച്ചതോടെയാണിത്.

പുരുഷന്‍മാര്‍ കൈയാളിയിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് ഇനി സ്ത്രീകളുടെ അധീനതയിലും മേല്‍നോട്ടത്തിലുമാവുകയാണ്. കെയ്‌സുകളില്‍ നിറച്ചുവരുന്ന വിവിധ ബ്രാന്‍ഡ് മദ്യത്തിന്റെ സ്റ്റോക്കും വില്‍പ്പനയും ഉള്‍പ്പെടെയുള്ള കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുന്ന ചുമതലയാണ് ഷൈനിക്ക് നല്‍കിയിട്ടുള്ളത്.

അധ്യാപികയാകാന്‍ ആഗ്രഹിച്ച് സോഷ്യല്‍ സയന്‍സില്‍ ബിഎഡ് പാസായ ഷൈനി എച്ച്എസ്എ പരീക്ഷ എഴുതിയെങ്കിലും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനായില്ല. അതിനിടെ മൂന്നു വര്‍ഷം മുമ്പ് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ഓഫീസ് അസിസ്റ്റന്റായി നിയമനം ലഭിച്ചു. ആ ജോലി തുടര്‍ന്ന് വരുമ്പോഴായിരുന്നു പുതിയ നിയമനം ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :