‘താന്‍ ട്രോളുകളെ പോസീറ്റീവായിട്ടാണ് കാണുന്നത്, മറ്റുള്ളവര്‍ക്ക് ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷമുണ്ട്’; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത

ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം

തിരുവനന്തപുരം| AISWARYA| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (09:35 IST)
ഏത് വിഷയവും നിസാരമായി കൈകാര്യം ചെയ്യുന്ന ട്രോളന്മാര്‍ കഴിഞ്ഞ കുറച്ചു ദിവസമായി ട്രോളുകളാക്കിയത് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ജെറോമിന്റെ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ്. ട്രോളുകള്‍ക്ക് പുറമെ ചിന്തയുടെ ‘ചിന്ത’യെക്കുറിച്ച് സിനിമാ മേഖലയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ തന്നെ പ്രധാന കഥാപാത്രമാക്കി ട്രോളുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മറുപടിയുമായി ചിന്ത രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടാണ് ചിന്ത ട്രോളാക്രമണത്തെക്കുറിച്ച് പ്രതികരിച്ചത്. താന്‍ ട്രോളുകളെ പോസീറ്റീവായിട്ടാണ് കാണുന്നതെന്നും അവയെ സ്വാഗതം ചെയ്യുകയാണെന്നും ചിന്ത പറയുന്നു.

ട്രോളുകള്‍ വായിച്ച് ചിരിക്കാറുണ്ടെന്നും പുതിയ തലമുറ സര്‍ഗാത്മകമായി ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഒരു ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം ഉണ്ട് അല്ലാതെ ട്രോളുകള്‍ എന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ചിന്ത വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :