മുഖ്യമന്ത്രി പങ്കെടുക്കുന്ന കളക്ടര്‍മാരുടെ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

മുഖ്യമന്ത്രി പങ്കെടുക്കുന്ന കളക്ടര്‍മാരുടെ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

തിരുവനന്തപുരം| AISWARYA| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2017 (13:02 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കളക്ടര്‍മാരുടെയും വകുപ്പുതലവന്‍മാരുടേയും വാര്‍ഷിക യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. യോഗത്തിന്റെ തുടക്കത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം
മാധ്യമപ്രവര്‍ത്തകര്‍ പോകാറാണ് പതിവ്.

എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി എത്തിയ മാധ്യമപ്രവര്‍ത്തകര്‍ തോമസ് ചാണ്ടി വിഷയത്തിലും കോടിയേരിയുടെ കാര്‍ വിവാദത്തിലും മുഖ്യമന്ത്രിയോട് പ്രതികരണമറിയാന്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്റ്റാഫുകള്‍ യോഗസ്ഥലത്ത് എത്തുകയും മുഖ്യമന്ത്രിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ നിന്നും പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :