പരാതി പറയാന്‍ എത്തിയ വൃദ്ധയെ ജനപ്രതിനിധികള്‍ അവഗണിച്ചിട്ടില്ലെന്ന് ജയില്‍ എഡിജിപി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ എംഎല്‍എമാരോട് പരാതി പറയാന്‍ എത്തിയ വൃദ്ധയെ ജനപ്രതിനിധികള്‍ അവഗണിച്ചിട്ടില്ലെന്ന് ജയില്‍ എഡിജിപി സെന്‍കുമാര്‍. ഭര്‍ത്താവിനെ കാണാന്‍ അസൂറ ബീവി എല്ലാ ദിവസവും ജയിലില്‍ വരാറുണ്ട്. അവര്‍ക്ക് ജയില്‍ അധികൃതര്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കി നല്‍കാറുണ്ടെന്നും സെന്‍ കുമാര്‍ പറഞ്ഞു.

ജയില്‍സുരക്ഷയുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ പരിശോധനയ്ക്കിടെ എംഎല്‍എമാരോ പരാതി പറയാന്‍ എത്തിയ അസൂറ ബീവി മറിഞ്ഞുവീണതും അവരെ പരിഗണിക്കാതെ എംഎല്‍എമാര്‍ കടന്നുപോയതും വിവാദമായിരുന്നു.

വിശ്രമ സ്ഥലത്ത് ഇരിക്കുമ്പോള്‍ ജനപ്രതിനിധികള്‍ വരുന്നതുകണ്ട് പെട്ടെന്ന് എഴുന്നേറ്റു ചെല്ലാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണം. ചിലരെ കാണുമ്പോള്‍ അവര്‍ ഇങ്ങനെ ഉരുണ്ടുവീഴാറുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :