മാധ്യമസ്ഥാപനങ്ങളിലെ ലൈംഗിക പീഡനം: പരാതികള്‍ പരിശോധിയ്ക്കാന്‍ സമിതി രൂപീകരിക്കണം
WEBDUNIA|
PRO
PRO
മാധ്യമസ്ഥാപനങ്ങളിലെ ലൈംഗിക പീഡന പരാതികള്‍ പരിശോധിയ്ക്കാന്‍ അടിയന്തിരമായി സമിതി രൂപീകരിക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് എല്ലാ മാധ്യമ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കട്ജുവാണ് നിര്‍ദേശം നല്‍കിയത്.
തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തെജ്പാലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണള്‍ ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സമിതി രൂപീകരിക്കാന്‍ പ്രസ് കൗണ്‍സില്‍ നിര്‍ദേശം മുന്നോട്ടു വെച്ചത്. പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് തരുണ്‍ തേജ്പാലിന് ഗോവ പൊലീസ് സന്‍സ് നോട്ടീസ് അയച്ചിരുന്നു.