പച്ച ബ്ലൌസ് വിവാദം അനാവശ്യം: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന ഒരു ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൌസ് ധരിക്കണമെന്ന് ഉത്തരവിനെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പ്രത്യേക നിറമുള്ള ബ്ലൌസ് ധരിക്കണമെന്ന് പറയുന്നത് സ്വാഭാവികമാണ്. അതിന് വര്‍ഗീയ നിറം നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിനെ വര്‍ഗീയ വല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പുനസംഘടന ഉടന്‍ ഉണ്ടാകുമെന്നും ഒരാള്‍ക്ക്‌ ഒരു പദവിയെന്ന തീരുമാനം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയ്ക്ക് എതിരെ വധഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി രണ്ട് ഗണ്മാന്‍മാരെ അഭ്യന്തര വകുപ്പ് നിയമിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :