നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമാക്കി ഉയര്‍ത്തുമെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. ഇതിനുള്ള നടപടികള്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ സ്മാരകമായ കോയിക്കല്‍ കൊട്ടാരത്തില്‍ നാണയ പഠന കേന്ദ്രം, ഫോക്ലോര് മ്യൂസിയം എന്നിവ ആധുനികവത്കരിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കും. ഇതിനായി സര്‍ക്കാര്‍ 349.99 ലക്ഷം രൂപ കണക്കാക്കി പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്.
കേന്ദ്ര സാംസ്കാരിക വകുപ്പ് 80 ശതമാനവും ബാക്കി സംസ്ഥാന സര്‍ക്കാരും ഈ ചിലവ് വഹിക്കും.