ചെറുമകന്റെ മര്‍ദ്ദനമേറ്റ അമ്മൂമ്മ മരിച്ചു

ആറ്റിങ്ങല്‍| WEBDUNIA| Last Modified വ്യാഴം, 28 ഫെബ്രുവരി 2013 (15:41 IST)
PRO
PRO
ചെറുമകന്റെ മര്‍ദനമേറ്റ്‌ ചികിത്സയിലായിരുന്ന മരിച്ചു. നഗരൂര്‍ ആല്‍ത്തറമൂട്ടില്‍ ചാവരുവിളവീട്ടില്‍ മാണിക്യം(72)ആണ്‌ മരിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ചെറുമകന്‍ ബൈജു(27)വിനെ ആറ്റിങ്ങല്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഇരുപത്തഞ്ചാം തീയ്യതിയാണ് രാത്രി ഒന്‍പതോടെ മാണിക്യവും ബൈജുവും തമ്മില്‍ വാക്ക്‌ തര്‍ക്കമുണ്ടാകുകയും ക്ഷുഭിതനായ ബൈജു മാണിക്യത്തെ പിടിച്ച്‌ തള്ളുകയും ചെയ്തു. ഇതിനിടെ ചുവരില്‍ തലയിടിച്ച്‌ വീണ മാണിക്യത്തിന്‌ ഗുരുതര പരുക്കേല്‍ക്കു കയായിരുന്നു.

ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്‌ മരണം സംഭവിച്ചത്‌. ഇതേ തുടര്‍ന്നാണ്‌ ആറ്റിങ്ങല്‍ എസ്‌ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ബൈജുവിനെ അറസ്റ്റ്‌ ചെയ്തത്‌. മാണിക്യത്തിന്റെ മകളുടെ മകനാണ്‌ ബൈജു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :