സെല്ലുലോയിഡ് എന്ന സിനിമയില്‍ കെ കരുണാകരനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചത് മൂന്നാംകിട സംവിധായകനാണെന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംകിട സംവിധായകര്‍ക്ക് ദേശിയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാവില്ലെന്നും മുരളി പറഞ്ഞു.
അതേസമയം, സിനിമ ചരിത്രം വളച്ചൊടിച്ചെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് ആരോപിച്ചു. സിനിമയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെതിരായ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കെ സി ജോസഫ് പറഞ്ഞു.
ജെ സി ഡാനിയല്‍ നിര്‍മ്മിച്ച വിഗതകുമാരനെ ആദ്യ മലയാള സിനിമയായി അംഗീകരിക്കാന്‍ അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും അന്നത്തെ സാംസ്കാരിക സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും വിമുഖത്ത കാട്ടിയതായി സിനിമയില്‍ പറയുന്നുണ്ട്.