നാദാപുരം|
Joys Joy|
Last Modified ശനി, 7 ഫെബ്രുവരി 2015 (08:47 IST)
നാദാപുരം നിയോജക മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഹര്‍ത്താല്‍ .
നാദാപുരത്തിനു പുറമേ, പുറമേരി കുന്നുമ്മല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം നല്‍കിയിരിക്കുന്നത്.
തൂണേരിയില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകന്റെ കൊലയെ തുടര്‍ന്ന് വീടുകള്‍ കൊള്ള നടത്തിയ കേസില്‍ ബി ജെ പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ്ഹര്ത്താല് .
തൂണേരിയില്‍ തണ്ണിപ്പാറമ്മല് ജഗദീഷിനെ ആയിരുന്നു കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തത്.
സംഘര്‍ഷം നടന്ന നാദാപുരത്ത് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘമെത്തും. രാവിലെ പതിനൊന്നിന് വടകരയില്‍ യോഗം ചേരും. അതേസമയം, ബി ജെ പി ഹര്‍ത്താലിനെ തുടര്‍ന്ന് സംഘര്‍ഷപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് സര്‍വ്വകക്ഷിസംഘം മാറ്റിവച്ചു.