പാലക്കാട്|
Joys Joy|
Last Modified ബുധന്‍, 28 ജനുവരി 2015 (08:29 IST)
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ മന്ത്രി കെ എം മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം. പാലക്കാട് ശ്രീകൃഷ്ണപുരം വലംപിലി മംഗലത്ത് സംഘര്‍ഷത്തിനിടെ മൂന്നു സംഘ്‌പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അതേസമയം, സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഉമേഷ് (23), പെരിഞ്ചിറ സുധീഷ്(18), വലംപിലി കോളനിയിലെ പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുപത്തിയഞ്ചോളം പേര്‍ വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ സംഘമാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. മുണ്ടൂരിലെ ഡി വൈ എഫ് ഐ നേതാവിന്റെ വാഹനം തടഞ്ഞതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഹര്‍ത്താലില്‍ സംസ്ഥാനത്ത് പൂര്‍ണമായി തന്നെ ഗതാഗതം മുടങ്ങി. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. മിക്കയിടങ്ങളിലും ബി ജെ പി പ്രകടനം നടത്തി.