തിരുവനന്തപുരം|
Last Updated:
വ്യാഴം, 29 ജനുവരി 2015 (12:50 IST)
ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മന്ത്രിമാരുടെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ മന്ത്രിസഭ രാജിവെച്ച് ജനവിധി തേടണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണം പ്രഹസനമായിരിക്കുകയാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറി കുറ്റവാളികളുടെ പേരില്‍ നടപടിയെടുക്കണം.
ബിജു രമേശ് പുറത്തു വിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം. ഇതുമായി ബന്ധമുള്ള ബാര്‍ ഉടമകളെ മുഴുവന്‍ നുണ പരിശോധനക്ക് വിധേയമാക്കണം. സാക്ഷികളില്‍ നിന്നും മൊഴിയെടുക്കാന്‍ വിജിലന്‍സ് തയ്യാറാകുന്നില്ല. മന്ത്രിമാരുടെ പങ്കാളിത്തം അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ്.
കേന്ദ്ര അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ
ചിത്രം പുറത്ത് കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്നും മുരളീധരന്‍ പറഞ്ഞു.