നരേന്ദ്രമോദി കൊലക്കേസില്‍ കുറ്റാരോപിതന്‍; ഇന്ത്യയിലെ പത്ത് ക്രിമിനലുകളില്‍ ഒരാള്‍; കോടിയേരി ബാലകൃഷ്ണന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് ക്രിമിനലുകളില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന് ഗൂഗിള്‍ തന്നെ പറയുന്നു. ആ മോദിയാണ് കേരളത്തില്‍ വന്ന് നമ്മെ കുറ

തിരുവനന്തപുരം, കോടിയേരി ബാലകൃഷ്ണന്‍, നരേന്ദ്രമോദി Thiruvanathapurama, Kodiyeri Balakrishnan, Narendara Modi
തിരുവനന്തപുരം| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (14:34 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് ക്രിമിനലുകളില്‍ ഒരാളാണ് നരേന്ദ്രമോദിയെന്ന് ഗൂഗിള്‍ തന്നെ പറയുന്നു. ആ മോദിയാണ് കേരളത്തില്‍ വന്ന് നമ്മെ കുറ്റപ്പെടുത്തുന്നത്. ഇത്തവണ കേരളത്തില്‍ എല്‍ ഡി എഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യു ഡി എഫില്‍ നടക്കുന്നത് പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ്. ബി ഡി ജെ എസ് ചിഹ്നമായ കുടത്തില്‍ ആര്‍ എസ് എസിന്റെ വര്‍ഗീയ വിഷം നിറഞ്ഞിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

അതേസമയം, തൃക്കരിപ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സൊമാലിയന്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി യാതൊരുവിധ പ്രതികരണവും നടത്താത്തതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. സൊമാലിയന്‍ പരാമര്‍ശത്തിലൂടെ മോദി കേരളത്തെ അപമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :